കൊട്ടാരക്കര വാഹനാപകടം; ഓടിച്ചവരുടെ അശ്രദ്ധ അപകടത്തിന് വഴിവെച്ചുവെന്നാണ് പ്രാഥമിക നിഗമനം

റിപ്പോര്‍ട്ട് നാളെ ഗതാഗത കമ്മീഷണര്‍ക്ക് നല്‍കും

കൊല്ലം: കൊട്ടാരക്കര കെഎസ്ആര്‍ടിസിയും കോണ്‍ക്രീറ്റ് മിക്സര്‍ വണ്ടിയും കൂട്ടിയിടിച്ചുണ്ടായ അപകടം ഓടിച്ചവരുടെ അശ്രദ്ധയാണെന്ന് പ്രാഥമിക നിഗമനം. റിപ്പോര്‍ട്ട് നാളെ ഗതാഗത കമ്മീഷണര്‍ക്ക് നല്‍കും.

വാഹനങ്ങളുടെ വേഗത, ദൂരെ നിന്നുള്ള കാഴ്ചകുറവ്, വാഹനങ്ങള്‍ ഓടിച്ചിരുന്നവരുടെ ശ്രദ്ധകുറവ് എന്നിവ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ഗതാഗത വകുപ്പിന്റെ തീരുമാനം. ഗതാഗത വകുപ്പിന്റെ പ്രത്യേക സംഘം അപകടസ്ഥലത്ത് എത്തി പരിശോധന തുടങ്ങി. അപകടത്തില്‍പ്പെട്ട രണ്ട് വാഹനങ്ങളും പരിശോധിച്ചു. സമീപവാസികളില്‍ നിന്നും മൊഴി എടുത്തു.

അപകടത്തെ തുടര്‍ന്ന് ഇരു വാഹനങ്ങള്‍ക്കും തീപിടിച്ചു. രണ്ട് വാഹനങ്ങളും പൂര്‍ണമായും കത്തിനശിച്ചു. അപകടത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മൂന്നരയോടെയാണ് അപകടം സംഭവിച്ചതെന്നാണ് വിവരം.

Exit mobile version