മാവേലിക്കരയില്‍ പോലീസുകാരിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊന്നു; യുവാവ് പിടിയില്‍

മാവേലിക്കര വള്ളിക്കുന്നം സ്വദേശി സൗമ്യയെ(31) ആണ് ആക്രമണത്തിന് ഇരയായത്.

മാവേലിക്കര: മാവേലിക്കരയില്‍ വനിത പോലീസുകാരിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊന്നു. ഇന്ന് വൈകിട്ടോടേയാണ് സംഭവം. മാവേലിക്കര വള്ളിക്കുന്നം സ്വദേശി സൗമ്യയെ(31) ആണ് ആക്രമണത്തിന് ഇരയായത്.

കാറിലെത്തിയ യുവാവ് സ്‌കൂട്ടറില്‍ പോവുകയായിരുന്ന സൗമ്യയെ ആക്രമിച്ച ശേഷം പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പോലീസുകാരിയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആക്രമിയെ പോലീസ് പിടികൂടി ചോദ്യം ചെയ്യുകയാണ്.

അതേസമയം, കൃത്യം ചെയ്തയാളും പോലീസുകാരനാണോ എന്ന് സംശയമുണ്ട്. ഇയാള്‍ക്കും സാരമായി പൊള്ളലേറ്റിട്ടുണ്ട്. വണ്ടിയിടിച്ച് വീണ സൗമ്യയെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷമാണ് തീ കൊളുത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Exit mobile version