വ്യാജ ഡോക്ടര്‍മാരെ പിടികൂടാന്‍ കച്ചകെട്ടിയിറങ്ങി ആരോഗ്യവകുപ്പ്; തൃശ്ശൂരില്‍ വ്യാപക റെയ്ഡ്

ആരോഗ്യവകുപ്പിന്റെ 21 സംഘങ്ങള്‍ ആണ് തൃശ്ശൂര്‍ ജില്ലയില്‍ പരിശോധന നടത്തുന്നത്.

തൃശ്ശൂര്‍: തൃശ്ശൂര്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന വ്യാജ ഡോക്ടര്‍മാരെ പിടികൂടാന്‍ ആരോഗ്യവകുപ്പിന്റെ റെയ്ഡ്. റെയ്ഡില്‍ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരെ പിടികൂടും. ആരോഗ്യവകുപ്പിന്റെ 21 സംഘങ്ങള്‍ ആണ് തൃശ്ശൂര്‍ ജില്ലയില്‍ പരിശോധന നടത്തുന്നത്.

ജില്ലയിസല്‍ വ്യാപകമായാണ് റെയ്ഡ് നടത്തുന്നത്. ഒമ്പത് മണിക്കാണ് പരിശോധന ആരംഭിച്ചത്. ഒരോ സംഘത്തിലും അലോപ്പതി, ആയുര്‍വ്വേദ, ഹോമിയോപ്പതി വകുപ്പുകളിലെ ഓരോ വിദഗ്ധരും ഓരോ സംഘത്തിലുമുണ്ട്. സംസ്ഥാന മെഡിക്കല്‍ കൗണ്‍സിലിന്റെ നൃത്വത്തിലാണ് പരിശോധന.

Exit mobile version