ജില്ലാ കളക്ടര്‍മാരെ മാറ്റി നിയമിച്ചു; കെ വാസുകി അവധിയില്‍ പ്രവേശിച്ചതിന് പിന്നാലെ പിബി നൂഹുവിനെ തിരുവനന്തപുരം കളക്ടറായി നിയമിച്ചു

ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് വിവിധ ജില്ലകളിലെ കളക്ടര്‍മാരെ മാറ്റി നിയമിക്കാന്‍ തീരുമാനിച്ചത്.

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലാ കളക്ടര്‍മാരെ മാറ്റി നിയമിച്ചു. തിരുവനന്തപുരം ജില്ലാ കളക്ടറായിരുന്ന കെ വാസുകി ആറ് മാസത്തെ അവധിയില്‍ പോയതിന് പിന്നാലെ പത്തനംതിട്ട ജില്ലാ കളക്ടര്‍ പിബി നൂഹുവിനെ തിരുവനന്തപുരത്ത് നിയമിച്ചു.

പത്തനംതിട്ട ജില്ലാ കളക്ടറായി കെ. ഗോപാലകൃഷ്ണനെ നിയമിച്ചു. കൊല്ലം കളക്ടറായി എസ്. ഷാനവാസും, കണ്ണൂര്‍ ജില്ലാ കളക്ടറായി ടിവി സുഭാഷും നിയമിതനായി. കൂടാതെ പുതിയ ലാന്‍ഡ് റവന്യൂ കമ്മീഷണറായി സിഎ ലതയെ നിയമിച്ചു. യുവി ജോസിന് പകരമാണ് നിയമനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് വിവിധ ജില്ലകളിലെ കളക്ടര്‍മാരെ മാറ്റി നിയമിക്കാന്‍ തീരുമാനിച്ചത്.

Exit mobile version