കൊവിഡ് വാർഡിൽ ഗർഭിണിക്ക് സുഖപ്രസവം; ആദ്യഉപഹാരവുമായി കളക്ടറെത്തി; സമ്മാനിച്ചത് തൊട്ടിൽ

തൃശ്ശൂർ: തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ വെച്ച് കൊവിഡ് സ്ഥിരീകരിച്ച ഗർഭിണിക്കു സുഖപ്രസവം. വാർത്ത അറിഞ്ഞയുടനെ കുഞ്ഞിന് ഉപഹാരവുമായി ജില്ലാകളക്ടർ എസ് ഷാനവാസ് എത്തി.

കൊവിഡ് ബാധിതയായ യുവതി(25) പെൺകുഞ്ഞിനാണ് ജന്മം നൽകിയത്. ചൊവ്വാഴ്ച രാത്രി 11 മണിക്കാണ് ഗർഭിണിയായ യുവതിയെ (25) ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രവേശന സമയത്ത് നടത്തിയ പരിശോധനയിൽ കൊവിഡ് പോസിറ്റീവ് ആയി.

ജില്ലാ ആശുപത്രിയിൽ പ്രത്യേകം സജ്ജമാക്കിയ ഐസൊലേഷൻ വാർഡിൽ ഇന്നലെ രാവിലെ 10.30ന് ആയിരുന്നു പ്രസവം. കുഞ്ഞിന് 48 മണിക്കൂറിനു ശേഷം കൊവിഡ് പരിശോധന നടത്തുമെന്നു സൂപ്രണ്ട് ഡോ. ടിപി ശ്രീദേവി പറഞ്ഞു.

Exit mobile version