തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറിക്കും സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കും കുത്തേറ്റു; അക്രമത്തിന് പിന്നില്‍ കോണ്‍ഗ്രസ് എന്ന് ആരോപണം

പരിക്കേറ്റ ഇരുവരും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറിക്കും സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കും കുത്തേറ്റു. അക്രമത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന് സിപിഎം ആരോപിച്ചു. ഇന്നലെ രാത്രിയായിരുന്നു ആക്രമണം.

ഡിവൈഎഫ്‌ഐ അണ്ടൂര്‍ക്കോണം മേഖലാ സെക്രട്ടറി അഡ്വ. റഫീഖ് എആര്‍, സിപിഎം ബ്രാഞ്ച് സെക്രട്ടറി ഹരീഷ് എന്നിവര്‍ക്കാണ് കുത്തേറ്റത്. പരിക്കേറ്റ ഇരുവരും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അണ്ടൂര്‍ക്കോണം മേഖലയിലെ കുന്നിന്‍പുറത്തെ ഡിവൈഎഫ്‌ഐ കൊടി എടുത്ത് മാറ്റിയതുമായി ബന്ധപ്പെട്ട് നടന്ന സംഭവത്തിന്റെ തുടര്‍ച്ചയാണ് ഈ ആക്രമണം നടന്നത്.

തിരുവനന്തപുരത്ത് ശശി തരൂരിന്റെ വിജയവുമായി ബന്ധപ്പെട്ട് സ്വീകരണം നല്‍കിയത് മുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ബോധപൂര്‍വ്വം പ്രദേശത്ത് സംഘര്‍ഷം നടത്താന്‍ ശ്രമിച്ചിരുന്നുവെന്നും സിപിഎം ആരോപിക്കുന്നു.

Exit mobile version