എന്‍ജിനീയറിങ് പ്രവേശന പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

പരീക്ഷ എഴുതിയ 73437 പേരില്‍ 51665 പേര്‍ എന്‍ജിനീയറിങ് പഠനത്തിന് യോഗ്യത നേടി

തിരുവനന്തപുരം: സംസ്ഥാനത്ത് എന്‍ജിനിയറിങ് പ്രവേശ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷ എഴുതിയ 73437 പേരില്‍ 51665 പേര്‍ എന്‍ജിനീയറിങ് പഠനത്തിന് യോഗ്യത നേടി. പ്ലസ്ടു മാര്‍ക്കും പ്രവേശന പരീക്ഷയുടെ സ്‌കോറും കണക്കാക്കിയാണ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. എന്നാല്‍ പ്രവേശന പരീക്ഷ എഴുതിയതില്‍ 46000 ത്തോളം പേര്‍ മാത്രമാണ് പ്ലസ്ടു പരീക്ഷയില്‍ ലഭിച്ച മാര്‍ക്ക് ഓണ്‍ലൈനായി നല്‍കിയത്.

ഇടുക്കി സ്വദേശി വിഷ്ണു വിനോദ് ഒന്നാം റാങ്ക് നേടി. കോട്ടയം സ്വദേശികളായ ഗൗതം ഗോവിന്ദും, ആക്വിബ് നവാസും രണ്ടും, മൂന്നും റാങ്കുകള്‍ കരസ്ഥമാക്കി. അടുത്ത വര്‍ഷം മുതല്‍ എന്‍ജിനീയറിങ് പ്രവേശന പരീക്ഷ പൂര്‍ണമായും ഓള്‍ലൈനായി നടത്താന്‍ സംവിധാനമൊരുക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി ഡോ കെ ടി ജലീല്‍ അറിയിച്ചു.

ആദ്യ 1,000 റാങ്കില്‍ 179 പേര്‍ എറണാകുളം ജില്ലക്കാരാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റില്‍ റാങ്ക് ലിസ്റ്റ് പരിശോധിക്കാം.

Exit mobile version