നീറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്ക് രാജസ്ഥാന്‍ സ്വദേശിക്ക്, ആദ്യ അമ്പത് പേരില്‍ മൂന്ന് മലയാളികള്‍

അതുല്‍ രാജ്, ഹൃദ്യ ലക്ഷ്മി ബോസ്, അശ്വിന്‍ വിപി എന്നിവരാണ് ആദ്യ അമ്പത്‌പേരില്‍ ഇടംനേടിയ മലയാളി വിദ്യാര്‍ത്ഥികള്‍

ന്യൂഡല്‍ഹി: അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. രാജസ്ഥാന്‍ സ്വദേശി നളിന്‍ ഖണ്ഡേവാലിനാണ് ഒന്നാം റാങ്ക്. കേരളത്തില്‍ നിന്ന് യോഗ്യത നേടിയത് 66.59 ശതമാനം പേരാണ്. ആദ്യ അമ്പത്‌പേരില്‍ മൂന്ന് മലയാളി വിദ്യാര്‍ത്ഥികള്‍ ഇടംനേടി.

അതുല്‍ രാജ്, ഹൃദ്യ ലക്ഷ്മി ബോസ്, അശ്വിന്‍ വിപി എന്നിവരാണ് ആദ്യ അമ്പത്‌പേരില്‍ ഇടംനേടിയ മലയാളി വിദ്യാര്‍ത്ഥികള്‍. 73385 പേരാണ് ആകെ യോഗ്യത നേടിയവര്‍.

ntaneet.nic.in എന്ന വെബ്സൈറ്റ് വഴിയാണ് ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മെഡിക്കല്‍ കൗണ്‍സിലിങ് കമ്മിറ്റിയുടെ mcc.nic.in എന്ന വെബ്സൈറ്റിലൂടെയും ഫലം അറിയാന്‍ സാധിക്കും.

നീറ്റ് പരീക്ഷാഫലം വെബ്സൈറ്റില്‍ പരിശോധിക്കുന്ന വിധം,

. ntaneet.nic.in, mcc.nic.in ഇവയില്‍ ഏതെങ്കിലും ഒരു വെബ്സൈറ്റില്‍ കയറുക
. download NEET Result 2019 എന്ന ടാബ് സെര്‍ച്ച് ചെയ്യുക
. ഈ ലിങ്ക് വരുമ്പോള്‍ ക്ലിക്ക് ചെയ്തു മതിയായ വിശദാംശങ്ങള്‍ നല്‍കി എന്റര്‍ കീ അടിക്കുക
. ഈ സമയം നീറ്റ് ഫലം ദൃശ്യമാകും. ഇത് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് ഔട്ട് എടുക്കാനുള്ള ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക

Exit mobile version