നിയന്ത്രണം വിട്ട കാര്‍ സ്‌കൂള്‍ ബസിലടക്കം ഇടിച്ച് ഒരാള്‍ മരിച്ചു

ബസിനകത്ത് കുട്ടികളില്ലായിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി

കൊച്ചി: നിയന്ത്രണം വിട്ട കാര്‍ സ്‌കൂള്‍ ബസിലടക്കം ഇടിച്ച് ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ പത്തുമണിയോടെ പെരുമ്പാവൂര്‍ മാറമ്പളളിയിലാണ് സംഭവം.

നിയന്ത്രണം വിട്ട കാര്‍ ആദ്യം മറ്റൊരു കാറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ശക്തിയില്‍ ഈ കാര്‍ ഒരു സ്‌കൂള്‍ ബസില്‍ ചെന്നിടിച്ചു. ഈ കാറില്‍ യാത്ര ചെയ്യുകയായിരുന്ന ഇടുക്കി വണ്ടന്‍മേട് സ്വദേശി കരിമ്പാനയ്ക്കല്‍ ജോസഫ് ചാക്കോ (51) ആണ് മരിച്ചത്.

ബസിനകത്ത് കുട്ടികളില്ലായിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. കുട്ടികളെ സ്‌കൂളില്‍ ഇറക്കി മടങ്ങുമ്പോഴാണ് അപകടം. അപകടത്തില്‍ ഗുരുതര പരിക്കുകളോടെ മറ്റൊരാളെ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Exit mobile version