തിരൂരില്‍ നിന്ന് കാണാതായ കോളേജ് അധ്യാപകനെ കണ്ടെത്തി

മലപ്പുറം: തിരൂരില്‍ നിന്ന് കാണാതായ കോളേജ് അധ്യാപകനും മാതൃഭൂമി മുന്‍ തിരൂര്‍ ലേഖകനുമായ യുവാവിനെ കണ്ടെത്തി. ചെറവന്നൂര്‍, വളവന്നൂര്‍ സ്വദേശി താഴത്തെ പീടിയേക്കല്‍ അബ്ദുള്‍ റഹ്മാന്റെ മകന്‍ ലുഖ്മാന്‍ (34)നെയാണ് കണ്ടെത്തിയത്.

താന്‍ ട്രെയിന്‍ വഴി വീട്ടിലേക്ക് വരികയാണെന്ന് ഫോണിലൂടെ അറിയിച്ചതായി ബന്ധുക്കള്‍ അറിയിച്ചു. ലുഖ്മാനെ കാണാനില്ലെന്ന് സഹോദരനാണ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നത്.

കല്പകഞ്ചേരി പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് യുവാവിനെ കണ്ടെത്തിയത്. തിരൂരിലേക്ക് ട്രെയിനില്‍ വരികയാണെന്നാണ് വീട്ടുകാരെ ലുഖ്മാന്‍ അറിയിച്ചിരിക്കുന്നത്.

Exit mobile version