ഉത്തര്‍പ്രദേശിന് നല്‍കുന്ന പരിഗണന മോഡി കേരളത്തിന് നല്‍കില്ല; രാഹുല്‍ ഗാന്ധി

ഇന്ന് രണ്ടു മണിയോടെ മൂന്നു ദിവസത്തെ വയനാട് സന്ദര്‍ശനം അവസാനിപ്പിച്ച് രാഹുല്‍ ഗാന്ധി ഡല്‍ഹിക്ക് മടങ്ങും

കോഴിക്കോട്: പ്രധാനമന്ത്രിയില്‍ നിന്ന് കേരളത്തിന് നീതി ലഭിക്കില്ലെന്ന് രാഹുല്‍ ഗാന്ധി. കേന്ദ്ര സര്‍ക്കാര്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെയും മറ്റ് സംസ്ഥാനങ്ങളെയും വേര്‍തിരിച്ചാണ് കാണുന്നത്. മോഡി സര്‍ക്കാര്‍ ഉത്തര്‍പ്രദേശിന് നല്‍കുന്ന പരിഗണന ഒരിക്കലും കേരളത്തിന് നല്‍കില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. വയനാട് ലോക്സഭാ മണ്ഡല പര്യടനത്തിന്റെ ഭാഗമായി ഈങ്ങാംപുഴയില്‍ പ്രസംഗിക്കുമ്പോഴാണ് രാഹുല്‍ ഇത്തരത്തില്‍ പറഞ്ഞത്.

അതേസമയം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ തനിക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാത്രമല്ല മറ്റു രാഷ്ട്രീയ പാര്‍ട്ടികളില്‍ വിശ്വസിക്കുന്നവരും വോട്ടു ചെയ്തുവെന്നും അതുകൊണ്ടു തന്നെ വയനാട് മണ്ഡലത്തിലെ എല്ലാ വോട്ടര്‍മാര്‍ക്ക് വേണ്ടിയും എംപി എന്ന നിലയില്‍ തന്റെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം തന്നെ ഒരു ഇടത് എംഎല്‍എ കാണാനെത്തിയത് ഏറെ സന്തോഷമുണ്ടാക്കിയെന്നും രാഹുല്‍ പറഞ്ഞു.

ഇന്ന് രണ്ടു മണിയോടെ മൂന്നു ദിവസത്തെ വയനാട് സന്ദര്‍ശനം അവസാനിപ്പിച്ച് രാഹുല്‍ ഗാന്ധി ഡല്‍ഹിക്ക് മടങ്ങും.

Exit mobile version