ശക്തിപ്രാപിച്ച് കാലവര്‍ഷം; എറണാകുളം, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

വരും ദിനങ്ങളിലും മഴ ശക്തമാകും.

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കാലവര്‍ഷം ശക്തിപ്രാപിക്കുന്നു. ശനിയാഴ്ച മുതലാണ് കാലവര്‍ഷം കനത്തത്. പലയിടങ്ങളിലും ശക്തമായ മഴ ലഭ്യമായിട്ടുണ്ട്. തിങ്കളാഴ്ച എറണാകുളം, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതീവ ജാഗ്രതാ നിര്‍ദേശമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്നത്. കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വരും ദിനങ്ങളിലും മഴ ശക്തമാകും. ന്യൂനമര്‍ദ്ദം തിങ്കളാഴ്ചയോടെ ശക്തി പ്രാപിക്കും. സംസ്ഥാനത്ത് നേരത്തേ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചെങ്കിലും പിന്നീട് പിന്‍വലിച്ചിരുന്നു.

Exit mobile version