യുഎഇയില്‍ രണ്ടര വയസ്സു പ്രായമുള്ള ഇരട്ടക്കുട്ടികള്‍ മുങ്ങി മരിച്ചു

രണ്ടു മണിക്കൂര്‍ നീണ്ട പരിശോധനയ്‌ക്കൊടുവിലാണ് നീന്തല്‍കുളത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്

റാസല്‍ഖൈമ: റാസല്‍ഖൈമയില്‍ അയല്‍വാസിയുടെ നീന്തല്‍ക്കുളത്തില്‍ രണ്ടര വയസ്സു പ്രായമായ ഇരട്ടക്കുട്ടികള്‍ മുങ്ങി മരിച്ചു. രണ്ടു മണിക്കൂര്‍ നീണ്ട പരിശോധനയ്‌ക്കൊടുവിലാണ് നീന്തല്‍കുളത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. അപകടത്തിന്റെ പശ്ചാത്തലത്തില്‍ വീടുകളിലെ നീന്തല്‍ക്കുളത്തിലേക്കുള്ള വാതില്‍ ഭദ്രമാക്കുകയും കൂടുതല്‍ സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യണമെന്ന് റാസല്‍ഖൈമ പൊലീസ് ഓപ്പറേഷന്‍ ഡയറക്ടര്‍ ജനറല്‍ ബ്രിഗേ. മുഹമ്മദ് സഈദ് അല്‍ ഹുമൈദി അറിയിച്ചു.

Exit mobile version