നിപ്പായെ കുറിച്ച് വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

നിപ്പായുടേയും മഴക്കാല രോഗങ്ങളുടേയും പശ്ചാത്തലത്തില്‍ വ്യാജ പ്രചരണവുമായി ഇറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി കെകെ ഷൈലജ.

തിരുവനന്തപുരം: നിപ്പായുടേയും മഴക്കാല രോഗങ്ങളുടേയും പശ്ചാത്തലത്തില്‍ വ്യാജ പ്രചരണവുമായി ഇറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചര്‍.

കഴിഞ്ഞ തവണ നിപ്പാ വന്നപ്പോള്‍ വ്യാജ പ്രചരണങ്ങളുമായി രംഗത്ത് എത്തിയവര്‍ക്കെതിരെ നടപടിയെടുത്തു. അപ്പോള്‍ കുറച്ചുകാലം ശാന്തമായിട്ടിരുന്നു. കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല. അതിന്റെ ഒരു കാലാവധി കഴിഞ്ഞപ്പോള്‍ അവര്‍ വീണ്ടും ഇറങ്ങാന്‍ തുടങ്ങി. ഇത്തവണ വളരെ ശക്തമായ നടപടികള്‍ വരും. ഇനി അത്തരത്തിലുള്ള വൃത്തികെട്ട പ്രചരണം ആരെങ്കിലും നടത്തിയാല്‍ പിടികൂടുമെന്നും മന്ത്രി വ്യക്തമാക്കി.

അന്തരീക്ഷ മേഖലയില്‍ താപം കൂടുതലാണ്. അതുകൊണ്ട് തന്നെ കഴിഞ്ഞ തവണത്തേക്കാള്‍ ആളുകള്‍ ശ്രദ്ധാലുക്കളായിരിക്കണം. ഡെങ്കിപ്പനി എച്ച് വണ്‍ എന്‍ വണ്‍ എന്നീ അസുഖങ്ങള്‍ വരില്ല എന്ന് ഉറപ്പുവരുത്തണം. രോഗം വന്നിട്ട് തടയുന്നതിനേക്കാള്‍ വരാതിരിക്കാനാവണം ശ്രമിക്കേണ്ടത്. മഴക്കാലം വരുന്നതിന് മുന്‍പ് തന്നെ അത്തരമൊരു ജാഗ്രത ജനങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.

Exit mobile version