പ്രവേശനോത്സവം കഴിഞ്ഞ് മടങ്ങിയ അഞ്ച് വയസുകാരിയെ പേപ്പട്ടി കടിച്ചു; തോള്‍ ഭാഗം കടിച്ച് പറിച്ചു!

സ്‌കൂളില്‍ പ്രവേശനോത്സവം കഴിഞ്ഞ് വന്ന ആല്‍സിയ വീട്ടുമുറ്റത്ത് എത്തിയപ്പാടെയാണ് പട്ടിയുടെ ആക്രമണം നടന്നത്.

രാജപുരം: പ്രവേശനോത്സവം കഴിഞ്ഞ് മടങ്ങിയ അഞ്ച് വയസുകാരിയെ പേപ്പട്ടി കടിച്ചു പറിച്ചു. ഇന്നലെയാണ് കെഎസ്ആര്‍ടിസി ബസ് ചുള്ളിക്കര ചെട്ടിക്കാത്തോട്ടത്തില്‍ വിനോദ് ജോസഫിന്റെ മകളായ യുകെജി വിദ്യാര്‍ത്ഥിനി ആല്‍സിയയ്ക്കാണ് പേപ്പട്ടിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. കുട്ടിയുടെ തോള്‍ ഭാഗം പേപ്പട്ടി കടിച്ച് പറിച്ചു. സാരമായി പരിക്കേറ്റ ആല്‍സിയയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സ്‌കൂളില്‍ പ്രവേശനോത്സവം കഴിഞ്ഞ് വന്ന ആല്‍സിയ വീട്ടുമുറ്റത്ത് എത്തിയപ്പാടെയാണ് പട്ടിയുടെ ആക്രമണം നടന്നത്. രണ്ടു ദിവസങ്ങളിലായി ചുള്ളിക്കര പ്രദേശത്ത് പേപ്പട്ടി ശല്യം രൂക്ഷമാവുകയാണ്. ചുള്ളിക്കര-കൊട്ടോടി റോഡില്‍ കോഴി മാലിന്യം തള്ളുന്നതാണ് പേപ്പട്ടികള്‍ കൂട്ടമായെത്താന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.

Exit mobile version