എ​സ്പി-​ബി​എ​സ്പി സഖ്യത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലേക്ക് കാള പാഞ്ഞെത്തി; രാഷ്ട്രീയ വാക്‌പോര്

ക്രിമിനലുകള്‍ക്കു മാപ്പുനല്‍കാന്‍ കാള പോലും തയാറല്ലെന്നായിരുന്നുവെന്നും ഏതു കശാപ്പുകാരനാണ് അവിടെയുള്ളതെന്നാണ് കാള നോക്കാനെത്തിയതെന്നും യോഗി പരിഹസിച്ചു

ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവും ചേര്‍ന്ന് വാക്‌പോര്. മഹാസഖ്യം റാലിയിലേക്ക് ഇരച്ചെത്തിയ കാളയെ ചൊല്ലിയാണ് ഇരുവരും തമ്മില്‍ വാക്‌പോര് നടത്തിയത്. എ​സ്പി-​ബി​എ​സ്പി സഖ്യത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലേക്കാണ് കാള എത്തിയത്.

ഇതിന്റെ അടിസ്ഥാനത്തില്‍ പരിഹാസവുമായി യോഗി രംഗത്തെത്തി. ഷാജഹാന്‍പൂരില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് യോഗിയുടെ പരിഹാസം. ക്രിമിനലുകള്‍ക്കു മാപ്പുനല്‍കാന്‍ കാള പോലും തയാറല്ലെന്നായിരുന്നുവെന്നും ഏതു കശാപ്പുകാരനാണ് അവിടെയുള്ളതെന്നാണ് കാള നോക്കാനെത്തിയതെന്നും യോഗി പരിഹസിച്ചു.

യോഗിയുടെ പരിഹാസത്തിനെതിരെ ആഞ്ഞടിച്ച് മുന്‍ മുഖ്യ മന്ത്രി അഖിലേഷ് യാദവ് രംഗത്തെത്തി. കാള പോലും അതിന്റെ പരാതി പറയാന്‍ എത്തിയെന്നായിരുന്നു അഖിലേഷിന്റെ മറുപടി. ഹര്‍ദോയിയില്‍നിന്നുള്ള ഹെലികോപ്റ്റര്‍ എത്തിയെന്നു കരുതിയാണ് കാള എത്തിയതെന്നും അഖിലേഷ് തിരിച്ചടിച്ചു.

Exit mobile version