അറബിക്കടലില്‍ ന്യൂനമര്‍ദത്തിന് സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

അറബിക്കടലില്‍ ന്യൂനമര്‍ദത്തിന് സാധ്യതയുള്ളതിനാലാണ് ജാഗ്രതാ നിര്‍ദേശവുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയത്

തിരുവനന്തപുരം: മത്സ്യ തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. അറബിക്കടലില്‍ ന്യൂനമര്‍ദത്തിന് സാധ്യതയുള്ളതിനാലാണ് ജാഗ്രതാ നിര്‍ദേശവുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയത്.

അതേസമയം സംസ്ഥാനത്ത് അടുത്ത 48 മണിക്കൂറില്‍ തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Exit mobile version