ബന്ധു നിയമന വിവാദം; വിഷയം പാര്‍ട്ടി പരിശോധിക്കും; തെളിവുള്ളവര്‍ കോടതിയില്‍ പോകട്ടെയെന്നും കോടിയേരി

കെടി ജലീലുമായി എകെജി സെന്ററില്‍ വച്ച് നടത്തിയ ചര്‍ച്ചക്കൊടുവിലാണ് കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം

തിരുവനന്തപുരം: കെടി ജലീലിനെതിരായുള്ള ബന്ധു നിയമന വിവാദം പാര്‍ട്ടി പരിശോധിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍. വിഷയത്തില്‍ തെളിവുള്ളവര്‍ കോടതിയെ സമീപിക്കട്ടെയെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

കെടി ജലീലുമായി എകെജി സെന്ററില്‍ വച്ച് നടത്തിയ ചര്‍ച്ചക്കൊടുവിലാണ് കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയോ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോ വിശദീകരണം തേടിയിട്ടില്ലെന്ന് കെടി ജലീല്‍ നേരത്തെ പ്രതികരിച്ചിരുന്നു. കുറ്റിപ്പുറത്ത് ജയിച്ചതു മുതല്‍ ലീഗ് തന്നെ വേട്ടയാടുന്നതായും ജലീല്‍ ആരോപിച്ചിരുന്നു.

ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനിലെ ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് കെടി ജലീല്‍ ബന്ധുവിനെ നിയമിച്ചു എന്നായിരുന്നു യൂത്ത് ലീഗിന്റെ ആരോപണം.

Exit mobile version