ആലപ്പുഴയില്‍ കടല്‍ക്ഷോഭം രൂക്ഷമാവുന്നു; തീരദേശത്ത് കടല്‍ഭിത്തിയുടെ അഭാവം ആശങ്ക ഉയര്‍ത്തുന്നു

ആലപ്പുഴ: ആലപ്പുഴ കടല്‍ക്ഷോഭം രൂക്ഷമാവുന്നു. ഇത് തീര പ്രദേശികളില്‍ ഭീതിയിലാക്കി. ആര്‍ത്തലച്ചെത്തിയ തിരമാലകളെ തടഞ്ഞു നിര്‍ത്താന്‍ കടല്‍ ഭിത്തിയും പുലിമുട്ടും ഇത്തവണയും ഉണ്ടായിരുന്നില്ല. പ്രദേശത്തെ വീടുകള്‍ അപകട ഭീഷണിയിലാണ്.

അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ നാലു വാര്‍ഡുകളിലെ ജനതയാണ് അപകട ഭീഷണിയില്‍ ഉള്ളത്.
1, 15, 16, 17 തുടങ്ങിയ വാര്‍ഡുകളിലെ ഇരുന്നൂറില്‍ അധികം വരുന്ന കുടുംബങ്ങള്‍ ഇന്ന് ആശങ്കയുടെ തീരത്താണ്. മുമ്പ് ഇവിടെ 80 കോടിയില്‍ അധികം രൂപ ചെലവഴിച്ച് നൂതന കടല്‍ഭിത്തി നിര്‍മ്മിച്ചിരുന്നു.

എന്നാല്‍ അതില്‍ ഫലം കണ്ടില്ല എന്നതാണ് വാസ്തവം. മഴക്കാലം എത്തുന്നതോടെ ഇവിടെ കടല്‍ക്ഷോഭം രൂക്ഷമാകും. ഇത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തുന്നു. അതേസമയം മത്സ്യത്തൊഴിലാളികള്‍ക്കെല്ലാം ജാഗ്രതാ നിര്‍ദേശം അധികൃതര്‍ നല്‍കിയിട്ടുണ്ട്. മഴ രൂക്ഷമാകുന്നതോടെ തീരദേശ നിവാസികള്‍ക്ക് താമസം ദുസ്സഹമാകുമെന്നത് തീര്‍ച്ചയാണ്.

Exit mobile version