കോണ്‍ഗ്രസിനെ പുറത്താക്കി എല്‍ഡിഫ് ! അവിശ്വാസ പ്രമേയത്തിലൂടെ കടനാട് ഗ്രാമപഞ്ചായത്ത് ഭരണം പിടിച്ചെടുത്തു

കോട്ടയം: കടനാട് ഗ്രാമപഞ്ചായത്ത് ഭരണം അവിശ്വസ പ്രമേയത്തിലൂടെ കോണ്‍ഗ്രസില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. കോണ്‍ഗ്രസിലെ സണ്ണി മുണ്ടനാട്ടിനെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയാണ്. എല്‍ഡിഎഫിലെ ജയ്‌സണ്‍ പുത്തന്‍കണ്ടത്തെ പുതിയ പ്രസിണ്ടന്റാക്കിയത്.

പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കേരള കോണ്‍ഗ്രസ് എമ്മിലെ ബേബി ഉറുമ്പുകാട്ടിലിന് ആറ് വോട്ടുകള്‍ ലഭിച്ചപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്ക് എട്ട് വോട്ടുകള്‍ ലഭിച്ചു.

നേരത്തെ, കോണ്‍ഗ്രസ് ചിഹ്നത്തില്‍ മല്‍സരിച്ച് വിജയിച്ച നാലാം വാര്‍ഡ് അംഗം റെജിമോന്‍ കരിമ്പാനിയെ ഒപ്പം നിര്‍ത്തിയാണ് എല്‍ഡിഎഫ് അവിശ്വാസം പാസാക്കിയിരുന്നത്.  ഇന്നലെ രാവിലെ 11 ന് ഗ്രാമപഞ്ചായത്ത് ഹാളിലായിരുന്നു വോട്ടെടുപ്പ് നടന്നത്.

ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയിരുന്നു. ഇടതുപക്ഷത്തേക്ക് കൂറുമാറിയ അംഗത്തിനെതിരെ തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിക്കാനുള്ള നീക്കത്തിലാണ് യുഡിഎഫ്.

Exit mobile version