രണ്ടാം എന്‍ഡിഎ സര്‍ക്കാരിലെ കേരള പ്രാതിനിധ്യം തീരുമാനിക്കേണ്ടത് പ്രധാനമന്ത്രി; വി മുരളീധരന്‍

ന്യൂഡല്‍ഹി: രണ്ടാം മോഡി സര്‍ക്കാര്‍, മന്ത്രിസഭയിലെ കേരള പ്രാതിനിധ്യം തീരുമാനിക്കേണ്ടത് പ്രധാനമന്ത്രിയാണെന്ന് വി മുരളീധരന്‍ എംപി. കേരളജനതയുടെ പ്രതീക്ഷ നിറവേറ്റുന്ന സര്‍ക്കാരാവും നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ളതെന്നും മുരളീധരന്‍ പറഞ്ഞു.

രണ്ടാം എന്‍ഡിഎ സര്‍ക്കാരിലെ മന്ത്രി സഭയില്‍ കഴിഞ്ഞ തവണത്തെപ്പോലെ കേരളത്തിന് പ്രാതിനിധ്യം കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള പ്രതികരിച്ചിരുന്നു.
കേരളത്തില്‍ നിന്ന് സീറ്റുകളൊന്നും കിട്ടാത്തത് മന്ത്രി സ്ഥാനത്തിന് തടസമാകില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

നിലവില്‍ മന്ത്രിസഭയിലേക്ക് കേരളത്തില്‍ നിന്ന് കുമ്മനം രാജശേഖരന്‍, വി മുരളീധരന്‍, അല്‍ഫോണ്‍സ് കണ്ണന്താനം എന്നിവരുടെ പേരുകളാണ് ചര്‍ച്ചയിലുള്ളത്. കുമ്മനം രാജശേഖരനെ ഡല്‍ഹിക്ക് വിളിപ്പിച്ചിട്ടുണ്ട്.

Exit mobile version