മ്ലാവിനെ വേട്ടയാടി കൊന്ന സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍

പിള്ളപ്പാറ റിസര്‍വ് വനത്തില്‍ നിന്നുമാണ് മ്ലാവിനെ വേട്ടയാടി പിടിച്ചത്

ചാലക്കുടി: ചാലക്കുടിയില്‍ മ്ലാവിനെ വേട്ടയാടി കൊന്ന സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍. വെറ്റിലപ്പാറ വാക്കടയില്‍ ജയേഷ് (34), ചെങ്ങനാട്ട് രാജു (54) എന്നിവരാണ് അറസ്റ്റിലായത്. പിള്ളപ്പാറ റിസര്‍വ് വനത്തില്‍ നിന്നുമാണ് മ്ലാവിനെ വേട്ടയാടി പിടിച്ചത്.

സംഭവത്തില്‍ ഒന്നാംപ്രതി ശ്രീലാല്‍, നാലാംപ്രതി വൈക്കം സ്വദേശി അരുണ്‍ എന്നിവര്‍ ഒളിവിലാണ്. മ്ലാവിനെ കൊന്ന് ഇറച്ചിയാക്കി കടത്താന്‍ ശ്രമിച്ച ഓട്ടോറിക്ഷ ചൗക്ക ഭാഗത്തുനിന്നും കണ്ടെടുത്തിട്ടുണ്ട്. കൊന്നക്കുഴി സ്റ്റേഷനിലെ വനപാലകരായ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്

Exit mobile version