തൃത്താലയില്‍ 1000 ലിറ്റര്‍ സ്പിരിറ്റ് എക്സൈസ് സംഘം പിടികൂടി

രിറ്റ് വാഹനത്തിന്റെ രഹസ്യ അറകളിലായിരുന്നു സൂക്ഷിച്ചിരുന്നത്

പാലക്കാട്: പട്ടാമ്പി തൃത്താലയില്‍ നിന്ന് 1000 ലിറ്റര്‍ സ്പിരിറ്റ് എക്‌സൈസ് സംഘം പിടികൂടി. ടെമ്പോ വാനില്‍ കടത്താന്‍ ശ്രമിച്ച സ്പിരിറ്റാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ വാഹനത്തിന്റെ ഡ്രൈവര്‍ കോഴിക്കോട് ബാലുശേരി സ്വദേശി ഹംസയെ എക്സൈസ് കസ്റ്റഡിയിലെടുത്തു.

തൃത്താല മേഖലയിലെ കള്ളുഷാപ്പുകളിലേക്ക് വേണ്ടിയാണ് സ്പിരിറ്റ് എത്തിച്ചതെന്ന് സംശയിക്കുന്നതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തമിഴ്നാട്ടിലെ ദിണ്ടിഗലില്‍ നിന്നാണ് സ്പിരിറ്റ് കൊണ്ടു വന്നതെന്നാണ് വിവരം. സ്പിരിറ്റ് വാഹനത്തിന്റെ രഹസ്യ അറകളിലായിരുന്നു സൂക്ഷിച്ചിരുന്നത്.

Exit mobile version