വൃദ്ധയുടെ മാലപൊട്ടിച്ച യുവാവ് പോലീസ് പിടിയില്‍

മല്ലപ്പള്ളി: വൃദ്ധയുടെ മാലപൊട്ടിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നാട്ടുകാരുടെ സഹായത്തോടെയാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.

വഴി ചോദിക്കാനെന്ന വ്യാജേന അടുത്തെത്തി വൃദ്ധയുടെ കഴുത്തില്‍ കിടന്ന 12 ഗ്രാം തൂക്കംവരുന്ന മാലയാണ് ഇയാള്‍ പൊട്ടച്ചത്. കോയിപ്രം മണക്കാലവീട്ടില്‍ തങ്കപ്പന്റെ ഭാര്യ കമലാക്ഷിയുടെ കഴുത്തില്‍ കിടന്ന മാലയാണ് പെരുനാട് വില്ലേജില്‍ കൂനന്‍കര ഇടപ്പാറ രാജേഷ് ഭവനില്‍ രാജേഷ് (28) പൊട്ടിച്ചെടുത്തത്. നാട്ടുകാരുടെ സഹായത്താലാണ് ഇയാളെ പിടിക്കൂടിയത്. പ്രതിയെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Exit mobile version