സിപിഎം വേദിയിലും കണ്ടല്ലോ..? നാടകം നിര്‍ത്തൂവെന്ന് മോഡിയെ അഭിനന്ദിച്ച മേജര്‍ രവിയോട് യുവാവ്; മോഡി എന്റെ വ്യക്തിപരമായ ഇഷ്ടമെന്ന് മറുപടിയും

മലയാളത്തിലെ തന്നെ പല താരങ്ങളും മോഡിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.

കൊച്ചി: 303 സീറ്റ് സ്വന്തമാക്കി അട്ടിമറി വിജയം നേടിയ നരേന്ദ്ര മോഡിയെ അഭിനന്ദിച്ച് മേജര്‍ രവി. രാജ്യത്തിന് അകത്തു നിന്നും പുറത്തു നിന്നുമായി ഒട്ടനവധി അഭിനന്ദനങ്ങളാണ് തേടിയെത്തുന്നത്. മലയാളത്തിലെ തന്നെ പല താരങ്ങളും മോഡിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അഭിനന്ദനം നേര്‍ന്ന് മേജര്‍ രവി രംഗത്ത് വന്നത്. എന്നാല്‍ നിങ്ങളെ സിപിഎം വേദിയിലും കണ്ടല്ലോ..? നിര്‍ത്തിക്കൂടേ ഈ നാടകം എന്ന് മേജറോട് ഒരു യുവാവ് കമന്റ് രൂപേണ വിമര്‍ശനം ഉന്നയിച്ചു. എന്നാല്‍ ഇതിന് മറുപടി നല്‍കി മേജര്‍ രവിയും രംഗത്ത് വന്നു.

‘പ്രതിപക്ഷം ആരോപിക്കുന്നത് പോലെ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ രാജ്യത്ത് വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടായിട്ടില്ല. എനിക്ക് ഉറപ്പുണ്ട് മോഡി ജി രാജ്യത്തിന് വേണ്ടി നല്ലത് ചെയ്യും. നമ്മുടെ രാജ്യം ആ കൈകളില്‍ സുരക്ഷിതമായിരിക്കും. മോഡി ജീ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍, ജയ് ഹിന്ദ്’ എന്നാണ് മേജര്‍ രവി തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചത്. ഇതിനു താഴെയാണ് യുവാവിന്റെ വിമര്‍ശനം.

‘നിങ്ങള്‍ പി രാജീവിന് വോട്ടഭ്യര്‍ത്ഥിച്ച് സിപിഎം വേദിയിലെത്തിയിരുന്നില്ലേ. ഒടുവില്‍ ഫലം വന്നപ്പോള്‍ മോഡി നല്ലവനായി. ഈ നാടകങ്ങള്‍ ഒഴിവാക്കിക്കൂടേ’ എന്നായിരുന്നു യുവാവിന്റെ കമന്റ്. ‘രാജീവ് എന്റെ സുഹൃത്താണ്. ആ പരിപാടിയിലേക്ക് എന്ന ക്ഷണിച്ചു. ഞാന്‍ പോയി. എനിക്ക് എല്ലാ പാര്‍ട്ടിയിലും സുഹൃത്തുക്കളുണ്ട്. എന്നു വച്ച് ഞാനൊരു പ്രത്യേക പാര്‍ട്ടിയെയും പിന്തുണക്കുന്ന വ്യക്തിയാണ് എന്നല്ല. മോഡി എന്റെ വ്യക്തിപരമായ ഇഷ്ടമാണ്.’ കമന്റിന് മേജര്‍ രവി മറുപടി നല്‍കി.

Exit mobile version