‘ചേച്ചിയെ സുഹൃത്തുക്കളെ ഏല്‍പ്പിച്ചിട്ടാണ് പലപ്പോഴും ബാലു അണ്ണന്‍ പോകാറ്, അത്രയെ ഉള്ളു…അണ്ണന്‍ വിദേശത്തു പ്രോഗ്രാം ചെയ്യാന്‍ പോയി എന്ന് മാത്രം ചേച്ചിയുടെ മനസിനെ പഠിപ്പിച്ചു’ ; വികാരധീനനായി ഇഷാന്‍ദേവ്

തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷിമിയെ സന്ദര്‍ശിച്ച് സംഗീതജ്ഞനും ബാലഭാസ്‌കറിന്റെ സുഹൃത്തുമായ ഇഷാന്‍ ദേവ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇഷാന്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

‘വീട്ടില്‍ പോയി ചേച്ചിയെ കണ്ടു, അണ്ണന്‍ വിദേശത്തു പ്രോഗ്രാം ചെയ്യാന്‍ പോയി എന്ന് മാത്രം മനസിനെ പഠിപ്പിച്ചുവെന്ന്’ ഇഷാന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഒരുപാടു ദൂരം ഞങ്ങളെ ബാലു അണ്ണന്റെ സ്ഥാനത്തു നിന്ന് നയിക്കേണ്ട ആള് തന്നാണ് ചേച്ചി. ആരോഗ്യം,മനസ്സ് എല്ലാം ഒന്ന് തെളിയാന്‍ ഈശ്വരന്‍ തുണയാകണം, അമ്മയും ചേച്ചിയും, പരിചരണത്തിന് നഴ്‌സും ഉണ്ട് എന്ന് ഇഷാന്‍ അറിയിച്ചു.

ആയിരങ്ങളുടെ അഭ്യര്‍ത്ഥന കണ്ടാണ് ഞാനീ പോസ്റ്റ് ഇടുന്നത്, നിങ്ങള്‍ കാണിക്കുന്നകരുതലും, പ്രാര്‍ത്ഥനയും ഇനിയുമുണ്ടാകണമെന്നും ഇഷാന്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

‘ചേട്ടന്റെ ഭാര്യ അമ്മക്ക് സമം ആണ് ,ലക്ഷ്മി ചേച്ചി അന്ന് മുതല്‍ ഇന്നുവരെ ഞങ്ങടെ ഓരോ ചുവടിലും ബാലു അണ്ണനൊപ്പം ഉണ്ട്.വീട്ടില്‍ പോയി ചേച്ചിയെ കണ്ടു ,അണ്ണന്‍ വിദേശത്തു പ്രോഗ്രാം ചെയ്യാന്‍ പോയി എന്ന് മാത്രം മനസിനെ പഠിപ്പിച്ചു..

എന്റെ അമ്മ കിടപ്പിലായിരുന്നപ്പോ പോലും അമ്മക്ക് മുന്നില്‍ പോയി കരഞ്ഞു ശീലമില്ല,ശാരീരികമായ അസ്വാസ്ഥ്യങ്ങള്‍ക്ക് സ്ഥാനമില്ല.ഒരുപാടു ദൂരം ഞങ്ങളെ ബാലു അണ്ണന്റെ സ്ഥാനത്തു നിന്ന് നയിക്കേണ്ട ആള് തന്നാണ് ചേച്ചി.ആരോഗ്യം,മനസ്സ് എല്ലാം ഒന്ന് തെളിയാന്‍ ഈശ്വരന്‍തുണയാകണം, അമ്മയും ചേച്ചിയും, പരിചരണത്തിന് നഴ്‌സും ഉണ്ട് ,സുഹൃത്തുക്കളെ ഏല്പിച്ചിട്ടാണ് പോകാറ് അണ്ണന്‍ പലപ്പോഴും ചേച്ചിയെ, അത്രയെ ഉള്ളു

ആയിരങ്ങളുടെ അഭ്യര്‍ത്ഥന കണ്ടാണ് ഞാനീ പോസ്റ്റ് ഇടുന്നത് ,നിങ്ങള്‍ കാണിക്കുന്നകരുതലും , പ്രാര്‍ത്ഥനയും ഇനിയുമുണ്ടാകണം. മീഡിയയില്‍ വരുന്ന പരസ്പര വിരുദ്ധമായ അപ്‌ഡേറ്റ് ന്യൂസ് ആയി കാണുക,ഇത് ഞങ്ങള്‍ക്ക് ജീവിതമാണ് ന്യൂസ് അല്ല ??????’

 

Exit mobile version