മണര്‍കാട് കസ്റ്റഡി ആത്മഹത്യ; മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

മദ്യപിച്ച് ബഹളം വെച്ചതിന് പോലീസ് കസ്റ്റഡയിലെടുത്തയാള്‍ സ്റ്റേഷന്‍ ശുചിമുറിയില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.

തിരുവനന്തപുരം: മദ്യപിച്ച് ബഹളം വെച്ചതിന് പോലീസ് കസ്റ്റഡയിലെടുത്തയാള്‍ സ്റ്റേഷന്‍ ശുചിമുറിയില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.

പുറത്തു വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ നടപടി. സംഭവത്തെ കുറിച്ച് അന്വേഷിച്ച് ഒരുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡോമനിക് നിര്‍ദ്ദേശം നല്‍കിയത്.

മണര്‍കാട് സ്വദേശി നവാസ് ആണ് ഇന്നലെ മണര്‍കാട് പോലീസ് സ്റ്റേഷന്റെ ശുചിമുറിയില്‍ ആത്മഹത്യ ചെയ്തത്. കസ്റ്റഡിയിലെടുത്ത നവാസിനെ സെല്ലില്‍ അടച്ചിരുന്നില്ല. ഇയാള്‍ ഒമ്പത് മണിയോടെ ശുചിമുറിയില്‍ കയറിയത് ആരും കണ്ടിരുന്നുമില്ല. ഏകദേശം ഒന്നരമണിക്കൂറിന് ശേഷം, നവാസിനെ കാണാതായെന്ന് മനസിലായതോടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇയാള്‍ ശുചിമുറിയില്‍ കയറിയതായി വ്യക്തമാകുന്നത്.

Exit mobile version