നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കേസില്‍ എറണാകുളത്തെ പ്രത്യേക സിബിഐ കോടതിയിലെ വിചാരണ നടപടികള്‍ നിര്‍ത്തിവച്ച് കേസ് സിബിഐയ്ക്ക് കൈമാറണമെന്നാണ് താരത്തിന്റെ ആവശ്യം.

കൊച്ചി: നടിയ ആക്രമിച്ച കേസ് സിബിഐയ്ക്ക് കൈമാറണമെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസ് സിബിഐയ്ക്ക് വിടണമെന്ന ദിലീപിന്റെ ആവശ്യം നേരത്തെ സിംഗിള്‍ ബഞ്ച് തള്ളിയിരുന്നു. ശേഷമാണ് ഇതിനെതിരെയാണ് വീണ്ടും അപ്പീല്‍ നല്‍കിയത്. ഇപ്പോള്‍ ഡിവിഷന്‍ ബെഞ്ചാണ് പരിഗണിക്കുന്നത്.

കേസില്‍ എറണാകുളത്തെ പ്രത്യേക സിബിഐ കോടതിയിലെ വിചാരണ നടപടികള്‍ നിര്‍ത്തിവച്ച് കേസ് സിബിഐയ്ക്ക് കൈമാറണമെന്നാണ് താരത്തിന്റെ ആവശ്യം. വിചാരണ നടപടികള്‍ നിലവില്‍ സുപ്രീം കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. തെറ്റായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് തന്നെ പ്രതിചേര്‍ത്തതെന്നും, സത്യം തെളിയിക്കാന്‍ കേന്ദ്ര ഏജന്‍സി വേണമെന്നുമാണ് ദിലീപിന്റെ ആവശ്യം. നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്.

Exit mobile version