പുണ്യഭൂമിയില്‍ വിശ്വാസികളുടെ മനുഷ്യാവകാശം ലംഘിക്കപ്പെട്ടു, ശബരിമല കടന്നുകയറ്റത്തില്‍ സര്‍ക്കാര്‍ മാപ്പു പറയണം; പിഎസ് ശ്രീധരന്‍ പിളള

മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചത് തെറ്റാണെന്നും കുറ്റക്കാര്‍ക്കെതിരെ പോലീസ് നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

പത്തനംതിട്ട: പുണ്യഭൂമിയില്‍ വിശ്വാസികളുടെ അവകാശം ലംഘിക്കപ്പെട്ടെന്ന് ബിജെപി സ്ംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിളള. ശബരിമലയിലെ കടന്നുകയറ്റത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ശബരിമലയില്‍ ഉണ്ടായ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് ബിജെപി കേന്ദ്ര മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയിട്ടുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു.

അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഒരുക്കി നല്‍കാന്‍ സര്‍ക്കാറിന് കഴിഞ്ഞില്ലയെന്നും, പോലീസിനെ മുന്‍നിര്‍ത്തി അടിയന്തരാവസ്ഥ കാലത്തേതിന് സമാനമായ കാര്യങ്ങളാണ് സര്‍ക്കാര്‍ ശബരിമലയില്‍ നടപ്പിലാക്കുന്നതെന്നും ശ്രീധരന്‍പിളള ആരോപിച്ചു.

അതോടൊപ്പം മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചത് തെറ്റാണെന്നും കുറ്റക്കാര്‍ക്കെതിരെ പോലീസ് നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

Exit mobile version