മൂന്ന് വയസുകാരന് പരിക്കേറ്റ സംഭവം; പോലീസ് പറയുന്നതിങ്ങനെ

പരിക്കേറ്റത് അപകടത്തിലാണെന്ന് വൈദ്യപരിശോധനയില്‍ വ്യക്തമായതിന് പിന്നാലെയാണ് പോലീസിന്റെ സ്ഥിരീകരണം

കോഴിക്കോട്: പാലക്കാട് നിന്ന് കാമുകനൊപ്പം ഒളിച്ചോടിയ അമ്മയ്‌ക്കൊപ്പം ഉണ്ടായിരുന്ന കുട്ടിക്ക് പരിക്കേറ്റത് ബൈക്ക് അപകടത്തില്‍ എന്ന് പോലീസ് സ്ഥരീകരിച്ചു. പരിക്കേറ്റത് അപകടത്തിലാണെന്ന് വൈദ്യപരിശോധനയില്‍ വ്യക്തമായതിന് പിന്നാലെയാണ് പോലീസിന്റെ സ്ഥിരീകരണം. കുട്ടിയുടെ അമ്മ കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നു.

അതേസമയം അമ്മയ്‌ക്കൊപ്പം ഉണ്ടായിരുന്ന മൂന്നരവയസുള്ള കുട്ടിയുടെ മുഖത്തും കാലിലും പരിക്കുണ്ട്. മുഖത്തും മൂക്കിലും തൊലി പൊള്ളിയടര്‍ന്ന നിലയിലാണ്. മുഖത്തിന്റെ ഒരു വശത്തും, മൂക്കിലും, കയ്യിലും കാലിലുമായാണ് പരിക്ക്. അപകടം പറ്റിയതാണെന്ന് പറഞ്ഞെങ്കിലും കുട്ടിയെ ഇവര്‍ ഉപദ്രവിച്ചെതാണെന്ന് അച്ഛന്റെ ബന്ധുക്കള്‍ ആരോപിച്ചു.

കുട്ടിയുടെ മുഖത്തെയും കാലിലെയും കയ്യിലെയും മുറിവുകള്‍ പൊള്ളലേറ്റതു പോലെയാണെന്ന് ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ പരിക്കേറ്റത് ബൈക്ക് അപകടത്തിലാണ് ഉണ്ടായതെന്ന് പോലീസ് സ്ഥിരീകരിച്ചു.

Exit mobile version