പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നതിന് പൊതുവായ സമവായം വേണം; മന്ത്രി കെ രാജു

ശരാശരി 76 വയസായി ആയുര്‍ ദൈര്‍ഘ്യം

അടൂര്‍: സംസ്ഥാനത്തെ പെന്‍ഷന്‍ പ്രായം കൂട്ടാന്‍ പൊതുവായ സമവായം വേണമെന്ന് മന്ത്രി കെ രാജു. പണ്ട് ആയൂര്‍ദൈര്‍ഘ്യം കുറവായിരുന്നപ്പോഴാണ് പെന്‍ഷന്‍ പ്രായം 55 ആക്കിയത്. അതേസമയം നിലവില്‍ കേരളത്തിലെ ആരോഗ്യ രംഗം വളരെ മെച്ചപ്പെട്ടു.

ശരാശരി 76 വയസായി ആയുര്‍ ദൈര്‍ഘ്യം. അതിനാല്‍ത്തന്നെ പെന്‍ഷന്‍ പ്രായം 55 മതിയോ എന്ന കാര്യം യുവജനസംഘടനാ നേതാക്കള്‍ ആലോചിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ ന്യായമായ തീരുമാനം ഉണ്ടായിരിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Exit mobile version