‘മില്‍മ’ വീടുകളില്‍ പാല്‍ എത്തിക്കുമെന്ന് മന്ത്രി കെ രാജു; തിരുവനന്തപുരത്തും കൊച്ചിയിലും ഓണ്‍ലൈന്‍ വിതരണം

തിരുവനന്തപുരം: കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തില്‍ ‘മില്‍മ’ വീടുകളില്‍ പാല്‍ എത്തിക്കുമെന്ന് മന്ത്രി കെ രാജു. തിരുവനന്തപുരത്തും കൊച്ചിയിലും മില്‍മ ഓണ്‍ലൈന്‍ വഴി പാല്‍ വിതരണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

അവശ്യ സര്‍വ്വീസായതോടെ എല്ലാ മില്‍മ ബൂത്തുകളും തുറക്കാന്‍ തടസ്സമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പാല്‍ സംഭരണത്തിലും വിതരണത്തിലും മില്‍മ വന്‍ പ്രതിസന്ധി നേരിടുന്നുണ്ട്. ഈ സാഹചര്യത്തില്‍, പാല്‍ വേണ്ടവര്‍ മില്‍മയില്‍ വിളിച്ചാല്‍ വീട്ടില്‍ പാല്‍ എത്തിക്കും. സംഭരിക്കുന്ന മുഴുവന്‍ പാലും വിതരണം ചെയ്യാന്‍ കഴിയുന്നില്ല. അധികംവരുന്ന പാല്‍ ഉപയോഗിച്ച് പാല്‍പ്പൊടി നിര്‍മ്മാണം നടത്താന്‍ തമിഴ്നാട്ടിലെ കമ്പനികളുമായി ധാരണയായെന്നും മന്ത്രി വ്യക്തമാക്കി.

രണ്ടുദിവസത്തിനിടെ സംഭരിച്ച ഏഴ് ലക്ഷം ലിറ്റര്‍ പാല്‍ വില്‍ക്കാനാകാതെ വന്നതോടെ മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ ഒരു ദിവസത്തേക്ക് പാല്‍ സംഭരണം നിര്‍ത്തിയിരുന്നു.

Exit mobile version