കാനറാ ബാങ്കിന്റെ ജപ്തി ഭയന്ന് ആത്മഹത്യ ചെയ്ത അമ്മയുടേയും മകളുടേയും പോസ്റ്റ്‌മോര്‍ട്ടം ഇന്ന്

ബാങ്കിനെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ അറിയിച്ചിട്ടുണ്ട്

തിരുവനന്തപുരം: കാനറാ ബാങ്കിന്റെ ജപ്തി ഭയന്ന് ആത്മഹത്യ ചെയ്ത അമ്മയുടെയും മകളുടെയും പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. നെയ്യാറ്റിന്‍കര മാരായമുട്ടം സ്വദേശികളായ ലേഖയും മകള്‍ വൈഷ്ണവിയും ഇന്നലെ ഉച്ചതിരിഞ്ഞാണ് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വൈഷ്ണവി സംഭവസ്ഥത്ത് വെച്ച് മരിച്ചു.

ഗുരുതരമായി പൊള്ളലേറ്റ അമ്മ ലേഖ ആശുപത്രിയില്‍ വെച്ചും മരണത്തിന് കീഴടങ്ങി. ഇരുവരുടെയും മൃതദേഹങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മോര്‍ച്ചറിയിലാണ്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

അതേസമയം ബാങ്കിനെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ അറിയിച്ചിട്ടുണ്ട്. ബാങ്ക് അധികൃതരുടെ ഭീഷണിയാണ് ഇരുവരെയും ആത്മഹത്യയിലേക്ക് തള്ളിവിച്ചതെന്ന് ഗൃഹനാഥന്‍ ചന്ദ്രന്‍ പരാതി നല്‍കിയിരുന്നു. ചന്ദ്രന്റെ പരാതി ശരിവയ്ക്കുന്നതാണ് കളക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട്.

Exit mobile version