കുട്ടികള്‍ക്കായി അധ്യാപകന്‍ പരീക്ഷ എഴുതിയ സംഭവം; അധ്യാപകന്റെ വാദങ്ങള്‍ പൊളിയുന്നു

പഠന വൈകല്യമുള്ള കുട്ടികള്‍ക്ക് പകരമായി അധ്യാപകര്‍ക്ക് പരീക്ഷ എഴുതാന്‍ സാധിക്കില്ല

കോഴിക്കോട്: ആള്‍മാറാട്ടം നടത്തി പരീക്ഷ എഴുതിയ അധ്യാപകന്റെ വാദങ്ങള്‍ പൊളിയുന്നു. നീലേശ്വരം സ്‌കൂളില്‍ ആള്‍മാറാട്ടത്തിലൂടെ ഹയര്‍ സെക്കന്‍ഡറി പരീക്ഷയെഴുതിയ അധ്യാപകന്‍ പഠനവൈകല്യമുള്ള കുട്ടികളെ സഹായിക്കുകയായിരുന്നുവെന്നയിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ ഈ വാദം കളവാണെന്ന് സ്‌കൂളില്‍ ഭിന്നശേഷി വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്ന അധ്യാപിക ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് കാണിച്ച് ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ തിങ്കളാഴ്ച ഡിജിപിക്ക് പരാതി നല്‍കും. പരീക്ഷയില്‍ ക്രമക്കേട് ഉണ്ടെന്ന് കണ്ടെത്തിയ ശേഷം ഹയര്‍ സെക്കന്‍ഡറി വകുപ്പ് നടത്തിയ തെളിവെടുപ്പില്‍ അധ്യാപകന്‍ കുറ്റം സമ്മതിച്ചിരുന്നു.

അന്ന് രേഖാമൂലം നല്‍കിയ മൊഴിയില്‍ പഠനവൈകല്യത്തെക്കുറിച്ച് സൂചിപ്പിച്ചിട്ടില്ല. അതേസമയം പഠന വൈകല്യമുള്ള കുട്ടികള്‍ക്ക് പകരമായി അധ്യാപകര്‍ക്ക് പരീക്ഷ എഴുതാന്‍ സാധിക്കില്ല. കൂടാതെ പഠന വൈകല്യമുള്ള കുട്ടികള്‍ക്ക് പകരമായി പരീക്ഷയെഴുതണമെങ്കില്‍ വിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക അനുമതി ആവശ്യമാണ്.

Exit mobile version