ഇടുക്കിയില്‍ കരടിയുടെ ആക്രമണത്തില്‍ വൃദ്ധന് പരുക്ക്

പുരയിടത്തില്‍ പേരക്കുട്ടിക്കൊപ്പം കൃഷിപ്പണിയില്‍ ഏര്‍പ്പെടുന്നതിനിടയിലാണ് വൃദ്ധനെ കരടി അക്രമിച്ചത്. മുത്തംപടി വനമേഖലയില്‍ നിന്നാണ് ജനവാസ മേഖലയില്‍ കരടിയെത്തിയതാണ്

ഇടുക്കി: ഇടുക്കിയില്‍ വൃദ്ധന് നേരെ കരടിയുടെ ആക്രമണം. ഉപ്പുതറ വളകോട് പാലക്കാവ് പള്ളിക്കുന്നേല്‍ ശാമുവേലിനാണ് (76) കരടിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. സംഭവത്തില്‍ ശാമുവേലിന്റെ കൈക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.

പുരയിടത്തില്‍ പേരക്കുട്ടിക്കൊപ്പം കൃഷിപ്പണിയില്‍ ഏര്‍പ്പെടുന്നതിനിടയിലാണ് വൃദ്ധനെ കരടി അക്രമിച്ചത്. മുത്തംപടി വനമേഖലയില്‍ നിന്നാണ് ജനവാസ മേഖലയില്‍ കരടിയെത്തിയതാണ്. രാവിലെ 9 മണിയോടെ പാലക്കാവ് റോഡില്‍ കരടിയെ നാട്ടുകാര്‍ കണ്ടിരുന്നു. പരിഭ്രാന്തരായ നാട്ടുക്കാര്‍ കരടിയെ ഉള്‍വനത്തിലേക്ക് ഓടിച്ചു.

Exit mobile version