കാല് കീറി മുറിഞ്ഞിട്ടും പിന്മാറിയില്ല; 150ാം ‘അതിഥിയെ’പിടികൂടി താരമായി വാവ സുരേഷ്; ഇത്തവണ ചാക്കിലാക്കിയത് 15അടിക്കാരനെ; വീഡിയോ വൈറല്‍

തിരുവനന്തപുരം: തന്റെ പാമ്പു പിടുത്ത ജീവിതത്തിലെ നൂറ്റി അമ്പതാമത് രാജവെമ്പാലയെ പിടികൂടി സോഷ്യല്‍മീഡിയയില്‍ താരമായി വാവാ സുരേഷ്. തിരുവനന്തപുരം പാലോടിനടുത്തുള്ള എക്‌സ് സര്‍വീസ് കോളനിയില്‍ നിന്നാണ് ഇത്തവണ സുരേഷ് പാമ്പിനെ പിടികൂടിയിരിക്കുന്നത്.

നദിക്കരയില്‍ നിന്ന് പാമ്പിനെ പിടിക്കുന്നതിനിടയില്‍ വാവാ സുരേഷിന് കാലില്‍ കുപ്പിച്ചില്ല് കൊണ്ട് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പരിക്ക് വകവയ്ക്കാതെയാണ് വാവാ സുരേഷ് പാമ്പിനെ കൈപ്പിടിയില്‍ ഒതുക്കിയത്.
പാമ്പിനെ പിടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അദ്ദേഹം ലൈവായി പങ്കുവയ്ക്കുകയും ചെയ്തിരുന്നു. പത്ത് വയസുള്ള ആണ്‍ രാജവെമ്പാലയെ പിന്നീട് ഫോറസ്റ്റ് അധികൃതര്‍ക്ക് കൈമാറി.

Exit mobile version