കേരളത്തെ വിറപ്പിച്ച നിപ്പ വൈറസിന് പ്രതിരോധ മരുന്ന് കണ്ടുപിടിച്ചു

കഴിഞ്ഞ വര്‍ഷം മെയ് അഞ്ചിനാണ് കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ്പ വൈറസ് പടര്‍ന്ന് പിടിച്ചത്. 18 പേരില്‍ 16 പേരും വൈറസ് മൂലം മരിച്ചെന്നാണ് ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക കണക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ വിറപ്പിച്ച നിപ്പ വൈറസിന് പ്രതിരോധ മരുന്ന് കണ്ടുപിടിച്ചു. പ്രതിരോധ മരുന്ന് കണ്ടുപിടിച്ചെന്ന അവകാശവാദവുമായി ഫിലഡല്‍ഫിയയിലുള്ള ജെഫേഴ്സണ്‍ വാക്സിന്‍ സെന്ററിലെ ശാസ്ത്രജ്ഞരാണ് രംഗത്ത് എത്തിയിരിക്കുന്നത്. സമാന സ്വഭാവമുള്ള വൈറസുകളില്‍ നിന്നാണ് പ്രതിരോധ മരുന്ന് വികസിപ്പിച്ചെടുത്തത്.

കഴിഞ്ഞ വര്‍ഷം മെയ് അഞ്ചിനാണ് കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ്പ വൈറസ് പടര്‍ന്ന് പിടിച്ചത്. 18 പേരില്‍ 16 പേരും വൈറസ് മൂലം മരിച്ചെന്നാണ് ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക കണക്ക്. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ നിപ്പ വൈറസ് ബാധയുണ്ടായപ്പോള്‍ ഓസ്ട്രേലിയന്‍ മരുന്നായ റിബാവൈറിന്‍ എത്തിക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍, ഈ മരുന്ന് മനുഷ്യരില്‍ പരീക്ഷിക്കാനുള്ള അനുമതി ലഭിച്ചിട്ടില്ല.

Exit mobile version