കേരള ഹൈക്കോടതിയില്‍ പുതിയ നാല് ജഡ്ജിമാര്‍കൂടി

കൊച്ചി: ഹൈക്കോടതിയില്‍ നാല് പുതിയ ജഡ്ജിമാര്‍ ഇന്ന് ചുമതലയേല്‍ക്കും. ചീഫ് ജസ്റ്റിസിന്റെ സാന്നിധ്യത്തില്‍ രാവിലെ 10.15 ന് ഇവര്‍ സത്യ പ്രതിജ്ഞ ചെയ്യും.

അഭിഭാഷകരായ വിജി അരുണ്‍, എന്‍ നാഗരേഷ്, ജില്ലാ ജഡ്ജിമാരായ ടിവി അനില്‍കുമാര്‍, എന്‍ അനില്‍കുമാര്‍ എന്നിവരാണ് ഹൈക്കോടതി ജഡ്ജിമാരായി ചുമതലയേല്‍ക്കുന്നത്. കൊളീജിയം ശുപാര്‍ശ അനുസരിച്ച് ഇവരെ നിയമിക്കാന്‍ കേന്ദ്രം കഴിഞ്ഞ ദിവസം വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.

Exit mobile version