ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

പിറവം; പിറവത്ത് പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ പതിനെട്ടുകാരന്റെ മൃതദേഹം കണ്ടെടുത്തു. തിരുവാണിയൂര്‍ വെട്ടിക്കല്‍ സ്വദേശി ബേസില്‍ എല്‍ദോയുടെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെടുത്തത്. വടവുകോട് രാജര്‍ഷി മെമ്മോറിയല്‍ സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ് ബേസില്‍.

കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് ബേസിലും കൂട്ടുകാരും കൂടി പാഴൂര്‍ പെരുംതൃക്കോവില്‍ മഹാദേവക്ഷേത്രത്തിന് മുന്നിലെ ശിവരാത്രി മണപ്പുറത്തിന് സമീപമുളള പുഴയില്‍ കുളിക്കാനിറങ്ങിയത്. ഇതിനിടയില്‍ ബേസില്‍ ഒഴുക്കില്‍പ്പെട്ടുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന കുട്ടികള്‍ ബഹളം വെച്ചതിനെത്തുടര്‍ന്ന് നാട്ടുകാര്‍ എത്തി പുഴയില്‍ ഇറങ്ങി തെരച്ചില്‍ നടത്തി എന്നാല്‍ ബേസിനെ കണ്ടെത്താനായില്ല.

തുടര്‍ന്ന് ഫയര്‍ഫോഴ്സും മൂവാറ്റുപുഴയില്‍ നിന്നെത്തിയ മുങ്ങല്‍ വിദഗ്ധരും തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇന്ന് രാവിലെ വലിയ പള്ളിയ്ക്ക് സമീപം മങ്കിടി കടവില്‍ ആണ് മൃതദേഹം കണ്ടെടുത്തത്.

Exit mobile version