ഭീകരാക്രമണ സാധ്യത; കൊച്ചിയിലെ ഹോട്ടലുകളില്‍ താമസിക്കുന്നവരുടെ വിവരങ്ങള്‍ കൈമാറണം; മുന്നറിയിപ്പുമായി പോലീസ്

റിപ്പോര്‍ട്ട് നല്‍കാത്ത ഹോംസ്റ്റേകളിലും റെയ്ഡ് നടത്തുമെന്നും മുന്നറിയിപ്പ് നല്‍കി.

കൊച്ചി: കൊളംബോയില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാതലത്തില്‍ കൊച്ചിയില്‍ ജാഗ്രതാ നിര്‍ദേശം. കൊച്ചിയിലെ തീരപ്രദേശ ഹോട്ടലുകളില്‍ താമസിക്കുന്നവരുടെ പേരു വിവരങ്ങള്‍ ലോക്കല്‍ പോലീസിന് കൈമാറണമെന്ന് പോലീസ് നിര്‍ദേശം നല്‍കി. റിപ്പോര്‍ട്ട് നല്‍കാത്ത ഹോംസ്റ്റേകളിലും റെയ്ഡ് നടത്തുമെന്നും മുന്നറിയിപ്പ് നല്‍കി.

ശ്രീലങ്കന്‍ സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് കാസര്‍കോടും പാലക്കാടും എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു. കാസര്‍കോട് ഇന്നലെ രണ്ട് വീടുകളില്‍ എന്‍ഐഎ റെയ്ഡ് നടത്തി. വിദ്യാനഗര്‍ സ്വദേശികളായ അബൂബക്കര്‍ സിദ്ദിഖ്, അഹമ്മദ് അറാഫത്ത് എന്നിവരുടെ വീടുകളിലാണ് റെയ്ഡ് നടത്തിയത്.

ഇരുവരുടെയും വീടുകളില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെയുള്ളവ അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു. വിശദമായ ചോദ്യം ചെയ്യല്ലിന് ഹാജരാകന്‍ ഇവര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടായിരുന്നു. ശ്രീലങ്കയില്‍ സ്ഫോടനം നടത്തിയ ചാവേര്‍ സഹ്രാന്‍ ഹാഷിമിന്റെ ആശയങ്ങളില്‍ ആകൃഷ്ടരായിരുന്നു ഇരുവരുമെന്നാണ് ലഭ്യമാകുന്ന വിവരം.

Exit mobile version