ടിക്കാറാം മീണ നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ നുണ പറയുകയാണ്; രൂക്ഷ വിമര്‍ശനവുമായി പിഎസ് ശ്രീധരന്‍ പിള്ള

താന്‍ മുസ്ലീം വിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ലയെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു

തിരുവനന്തപുരം: താന്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറായ ടിക്കാറാം മീണയെ വിളിച്ച് മാപ്പ് പറഞ്ഞിട്ടില്ലെന്ന് ആവര്‍ത്തിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. താന്‍ ആരോടും മാപ്പ് ചോദിച്ചിട്ടില്ല, മാപ്പ് ചോദിച്ചെന്ന് പറയുന്ന ടിക്കാറാം മീണ നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ നുണ പറയുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

ആറ്റിങ്ങലില്‍ പ്രചാരണവേളയിലുണ്ടായിരുന്ന തന്റെ പ്രസംഗം അനാവശ്യ വിവാദമായിരുന്നു എന്നും, താന്‍ മുസ്ലീം വിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ലയെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. ഈ പ്രസംഗത്തിന്റെ പകര്‍പ്പ് ആയിരക്കണക്കിന് ആളുകള്‍ക്ക് പരിശോധിക്കാന്‍ നല്‍കുമെന്നും, നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിവാദ പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള തന്നെ ഫോണില്‍ വിളിച്ച് മാപ്പ് പറയുകയും പുറത്ത് പോയി വിമര്‍ശിക്കുകയും ചെയ്യുന്നത് പതിവാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞിരുന്നു

Exit mobile version