കുടുംബ വഴക്കിനെത്തുടര്‍ന്ന് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി; വീട്ടമ്മ മരിച്ചു

വ്യാഴാഴ്ച വൈകുന്നേരം ഓമനയുടെ മകള്‍ റെജിനയുടെ ഭര്‍ത്താവ് ഓമനയുമായി വഴക്കിട്ടിരുന്നു. തുടര്‍ന്ന് ഇയാള്‍ വീട്ടില്‍ നിന്നും ഇറങ്ങിപോയി

തൃക്കരിപ്പൂര്‍: തൃക്കരിപ്പൂറില്‍ വീട്ടമ്മ തീകൊളുത്തി മരിച്ചു. ചന്തേര മാണിയാട്ടെ കെവി ഓമന (53)യാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച സന്ധ്യയോടെയാണ് സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് ഓമന സ്വയം ഹേത്ത് തീകൊളുത്തി മരിച്ചത്.

വ്യാഴാഴ്ച വൈകുന്നേരം ഓമനയുടെ മകള്‍ റെജിനയുടെ ഭര്‍ത്താവ് ഓമനയുമായി വഴക്കിട്ടിരുന്നു. തുടര്‍ന്ന് ഇയാള്‍ വീട്ടില്‍ നിന്നും ഇറങ്ങിപോയി. ശേഷം റെജിനയും ഓമനയും തമ്മില്‍ വഴക്കിടുകയായിരുന്നു. വാക്കേറ്റം കനത്തപ്പോള്‍ ഓമന ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീക്കൊള്ളുത്തി.

ഇത് കണ്ട് റെജിന വീട്ടുമുറ്റത്തെ കിണറ്റില്‍ ചാടുകയും ചെയ്തിരുന്നു. ബഹളം കേട്ട സമീപവാസികള്‍ തൃക്കരിപ്പൂര്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ റെജിനയെ പുറത്തെടുത്തു. തുടര്‍ന്ന് ഓമനയെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.

Exit mobile version