അപകട സമയത്ത് വണ്ടി ഓടിച്ചിരുന്നത് ബാലഭാസ്‌ക്കറല്ല! ബാലഭാസ്‌ക്കര്‍ പിന്‍സീറ്റിലായിരുന്നെന്നും ലക്ഷ്മി

അപകട സമയത്ത് താന്‍ മുന്‍ സീറ്റിലാണ് ഇരുന്നതെന്നും ലക്ഷ്മി മൊഴി നല്‍കി.

തിരുവനന്തപുരം: അപകട സമയത്ത് വാഹനം ഓടിച്ചിരുന്നത് ബാലഭാസ്‌കറായിരുന്നില്ലെന്ന് ഭാര്യ ലക്ഷ്മി. അപകട സമയത്ത് ബാലഭാസ്‌ക്കര്‍ പിന്‍സീറ്റിലായിരുന്നു , ദീര്‍ഘദൂര യാത്രയില്‍ ബാലഭാസ്‌കര്‍ വണ്ടി ഓടിക്കാറില്ലെന്നും ലക്ഷ്മി പോലീസിന് മൊഴി നല്‍കി. അപകട സമയത്ത് താന്‍ മുന്‍ സീറ്റിലാണ് ഇരുന്നതെന്നും ലക്ഷ്മി മൊഴി നല്‍കി.

എന്നാല്‍ ഡ്രൈവര്‍ അര്‍ജ്ജുന്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞിരുന്നത് അപകടം ഉണ്ടാകുമ്പോള്‍ വണ്ടിയോടിച്ചിരുന്നത് ബാലഭാസ്‌ക്കര്‍ ആയിരുന്നു എന്നാണ്. പിന്‍സീറ്റില്‍ യാത്ര ചെയ്തിരുന്ന ബാലഭാസ്‌ക്കര്‍ കൊല്ലം മുതലാണ് വണ്ടിയോടിച്ചെതെന്നും അര്‍ജ്ജുന്‍ മൊഴി നല്‍കിയിരുന്നു.

ക്ഷേത്ര ദര്‍ശനത്തിന് പോയി മടങ്ങി വരുന്ന വഴിയായിരുന്നു വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കറും കുടുംബവും അപകടത്തില്‍ പെട്ടത്. അപകടത്തില്‍ ബാല ഭസ്‌കറും മകളും മരണപ്പെട്ടിരുന്നു. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ലക്ഷ്മിയെ രണ്ട് ദിവസം മുന്‍പെയാണ് ഡിസ്ചാര്‍ജ്ജ് ചെയ്തത്.

Exit mobile version