യാത്ര സുരക്ഷിതമാക്കാന്‍ മൊബൈല്‍ ആപ്പുമായി കൊച്ചി സിറ്റി പോലീസ്

സുരക്ഷ പ്രശ്നങ്ങള്‍ അറിയിക്കുന്നതിനും പുറമെ രഹസ്യവിവരങ്ങള്‍ കൈമാറാനും പുതുതായി അവതരിപ്പിക്കുന്ന Qkopy എന്ന ആപ്പിലൂടെ കഴിയും

കൊച്ചി: സഞ്ചാരികള്‍ക്ക് യാത്രാവേളകളില്‍ അടിയന്തര സഹായത്തിനായി മൊബൈല്‍ ആപ്പുമായി കൊച്ചി സിറ്റി പോലീസ് രംഗത്ത്. Qkopy എന്ന് ആപ്പിലൂടെയാണ് സഹായവുമായി പോലീസ് എത്തുന്നത്. പോലീസ് കമ്മീഷണര്‍ എസ് സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്.

സുരക്ഷ പ്രശ്നങ്ങള്‍ അറിയിക്കുന്നതിനും പുറമെ രഹസ്യവിവരങ്ങള്‍ കൈമാറാനും പുതുതായി അവതരിപ്പിക്കുന്ന Qkopy എന്ന ആപ്പിലൂടെ കഴിയും. പരാതി പറഞ്ഞവരുടെ മൊബൈല്‍ ലൊക്കേഷന്‍ നിമിഷനേരം കൊണ്ട് കണ്ടെത്താനും സഹായമെത്തിക്കാനും പോലീസിന് കഴിയും.

ഗതാഗതകുരുക്കുള്ള സ്ഥലങ്ങള്‍, ഗതാഗതം വഴിതിരിച്ചുവിട്ടതോ, നിയന്ത്രിച്ചതോ ആയ സ്ഥലങ്ങള്‍, അപകടം മൂലം ഗതാഗതം നിയന്ത്രിച്ച മേഖലകള്‍ തുടങ്ങിയവ നാട്ടുകാരെ അറിയിക്കാനും ഇത് ഉപകാരപ്രദമാകുമെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. കൊച്ചി സിറ്റി പോലീസ് അലര്‍ട്ട് നമ്പറായ 94979155555 സേവ് ചെയ്ത ശേഷം പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ ലോഡ് ചെയ്യാം. തുടര്‍ന്ന് സേവനം ഉപയോഗപ്പെടുത്താനാകുമെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Exit mobile version