എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി; വര്‍ധിച്ച പോളിങ് ശതമാനം ജനാധിപത്യത്തില്‍ ജനങ്ങള്‍ പുലര്‍ത്തുന്ന പ്രതീക്ഷയെന്ന് ഇന്നസെന്റ്

ജനാധിപത്യത്തില്‍ ജനങ്ങള്‍ പുലര്‍ത്തുന്ന പ്രതീക്ഷയും വിശ്വാസവുമാണ് ഇന്നത്തെ വര്‍ധിച്ച പോളിങ് ശതമാനത്തില്‍ പ്രതിഫലിക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ചാലക്കുടി: വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് ചാലക്കുടി മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഇന്നസെന്റ്. കഴിഞ്ഞ എത്രയോ ആഴ്ചകളായി വിശ്രമരഹിതമായ പ്രവര്‍ത്തനത്തിലായിരുന്നു നാമെല്ലാം. ജനാധിപത്യത്തില്‍ ജനങ്ങള്‍ പുലര്‍ത്തുന്ന പ്രതീക്ഷയും വിശ്വാസവുമാണ് ഇന്നത്തെ വര്‍ധിച്ച പോളിങ് ശതമാനത്തില്‍ പ്രതിഫലിക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം, ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് മികച്ച പോളിങാണ് രേഖപ്പെടുത്തിയത്. 77.68 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ 74.04 ശതമാനമായിരുന്നു പോളിങ്.

രാത്രി വൈകി വോട്ടിങ് അവസാനിച്ച ബൂത്തുകളിലെ കണക്കുകള്‍ കൂടി ക്രോഡീകരിച്ചു മാത്രമേ അവസാന ശതമാനം പുറത്തു വരികയുള്ളൂ. നിലവിലെ കണക്കുകള്‍ പ്രകാരം 30 വര്‍ഷത്തിനിടയിലെ ഏറ്റവം ഉയര്‍ന്ന പോളിങ് ശതമാനമാണ് ഇക്കുറി ഉണ്ടായിരിക്കുന്നത്.

Exit mobile version