കനത്ത മഴ, ശക്തമായ കാറ്റില്‍ മേല്‍ക്കൂര പറന്ന് പോയി! വോട്ടിങ് മെഷീനും വിവിപാറ്റും നനഞ്ഞു; വെള്ളത്തിലായി കാസര്‍കോട്ടെ ബിരിക്കുളത്തെ പോളിങ്

കെട്ടിടത്തിനും നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്.

കാസര്‍കോട്: ശക്തമായ കാറ്റിലും മഴയിലും കാസര്‍കോട്ടെ ബിരിക്കുളത്തെ പോളിങ് തടസ്സപ്പെട്ടു. പ്രദേശത്തുണ്ടായ ശക്തമായ കാറ്റില്‍ പോളിങ് ബൂത്തിന്റെ മേല്‍ക്കൂര പറന്നു പോയി. ഇതോടെ വോട്ടിങ് മെഷീനുകളും വിവിപാറ്റും നനഞ്ഞു പോയി.

ബിരിക്കുളം എയുപി സ്‌കൂളില്‍ ഒരുക്കിയ 180, 181 ബൂത്തുകളിലാണ് വോട്ടിങ് യന്ത്രം വരെ മഴ നനച്ചത്. ഈ സാഹചര്യത്തില്‍ ഇവിടുത്തെ പോളിങ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. കെട്ടിടത്തിനും നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്.

പ്രതീക്ഷച്ചതിനേക്കാള്‍ വോട്ടര്‍മാരാണ് ഇത്തവണ വോട്ട് രേഖപ്പെടുത്താന്‍ എത്തിയത്. മഴ ചതിച്ചതോടെ വോട്ടര്‍മാരും നിരാശരായിരിക്കുകയാണ്. തീരദേശ മേഖലയിലടക്കം നിരവധി പേരാണ് വോട്ട് ചെയ്യാനെത്തിയത്. പ്രദേശത്ത് ഇപ്പോഴും കനത്ത മഴ തുടരുകയാണ്. നിര്‍ത്തിവെച്ച പോളിങിന് പകരം സംവിധാനം ഒരുക്കാനും ശ്രമം നടത്തുന്നുണ്ട്.

Exit mobile version