സമ്മതിദാനാവകാശം വിനിയോഗിച്ച് ട്രാന്‍സ്‌ജെന്‍ഡര്‍ ഐക്കണ്‍ രഞ്ജു രഞ്ജിമ

തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പ്രകാരം കേരളത്തില്‍ ആകെ 2,54,08,711 വോട്ടര്‍മാരുണ്ട്

കൊല്ലം: 17ാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടം ആരംഭിച്ചിരിക്കുകയാണ്. വോട്ട് ബാധവല്‍കരണവുമായി ബന്ധപ്പെട്ട് കൊല്ലം ജില്ലയിലെ ട്രാന്‍സ്‌ജെന്‍ഡര്‍ ഐക്കണായ രഞ്ജു രഞ്ജിമ വോട്ട് രേഖപ്പെടുത്തി. പരസ്യ മോഡലും മേക്കപ്പ് ആര്‍ട്ടിസ്റ്റുമാണ് രഞ്ജു. കൊല്ലം ഇരവിപുരം മീനാക്ഷി വിലാസം എല്‍പി സ്‌കൂളിലായിരുന്നു രഞ്ജു വോട്ട് ചെയ്യാനെത്തിയത്.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പ്രകാരം കേരളത്തില്‍ ആകെ 2,54,08,711 വോട്ടര്‍മാരുണ്ട്. അതില്‍ 1,31,11,189 സ്ത്രീകളും 1,22,97,403 പേര്‍ പുരുഷന്മാരും, 119 ട്രാന്‍സ്‌ജെന്‍ഡര്‍മാരുമാണുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വോട്ടര്‍മാരുടെ എണ്ണത്തില്‍ 1.37 ശതമാനം വര്‍ധനവുള്ളതായാണ് കണക്ക്.

തിരക്കുകള്‍ മാറ്റിവെച്ച് സിനിമാ താരങ്ങളായ മോഹന്‍ലാല്‍,മമ്മൂട്ടി, മഞ്ജു വാര്യര്‍, പാര്‍വതി,ടോവീനോ തോമസ്,ഭാമ, റിമ കല്ലിങ്കല്‍ എന്നിങ്ങനെ നിരവധി പേര്‍ സമ്മതിദാന അവകാശം രേഖപ്പെടുത്താന്‍ എത്തിയിരുന്നു. 117 മണ്ഡലങ്ങളിലാണ് ഇന്ന് പോളിംങ് നടക്കുന്നത്.

Exit mobile version