ബിജെപിക്ക് ജയിക്കാനുള്ള ഏറ്റവും നല്ല അവസരമാണ് ഇപ്പോഴുള്ളത്; പിഎസ് ശ്രീധരന്‍ പിള്ള

ബിജെപി ലോക്‌സഭയില്‍ അക്കൗണ്ട് തുറക്കുമെന്ന് അദ്ദേഹം പറഞ്ഞു

കോഴിക്കോട്: കേരളം ഇന്ന് പോളിംങ് ബൂത്തിലേക്ക് കടക്കുകയാണ്. ഈ സാഹചര്യത്തില്‍ ബിജെപിക്ക് ജയിക്കാനുള്ള ഏറ്റവും നല്ല അവസരമാണ് ഇപ്പോഴുള്ളതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള പ്രതികരിച്ചു.

ബിജെപി ലോക്‌സഭയില്‍ അക്കൗണ്ട് തുറക്കുമെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് ദിവസമായ ഇന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ പരോക്ഷമായി വിമര്‍ശിച്ചു കൊണ്ടാണ് ശ്രീധരന്‍പിള്ള പ്രതികരിച്ചത്. റഫറി തന്നെ ഗോളടിക്കാന്‍ നോക്കിയെന്നും നീതിക്ക് വേണ്ടി നിയമ നടപടി സ്വീകരിക്കുമെന്നും ടിക്കാറാം മീണയെ പരോക്ഷമായി കുറ്റപ്പെടുത്തിക്കൊണ്ട് ശ്രീധരന്‍പിള്ള പറഞ്ഞു.

പതിനേഴാം ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടമായ ഇന്ന് 117 മണ്ഡലങ്ങളിലാണ് പോളിംഗ് നടക്കുന്നത്. 18 കോടിയോളം വോട്ടര്‍മാരാണ് ഇന്ന് പോളിംഗ് ബൂത്തിലെത്തുന്നത്. 13 സംസ്ഥാനങ്ങളും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് ഇന്ന് പോളിംഗ് നടക്കുന്നത്.

Exit mobile version