സംസ്ഥാനത്ത് ഒന്നോ രണ്ടോ സീറ്റുകളില്‍ മാത്രമാണ് കടുത്ത പോരാട്ടം നടക്കുക; പികെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: വോട്ടെടുപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ സ്ഥാനാര്‍ത്ഥികള്‍ നിശബ്ദ പ്രചാരണത്തിന് ഇറങ്ങുകയാണ്. അതേസമയം മലപ്പുറം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണമാണ് ഇപ്പോള്‍ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്.

ലോക്സഭാ തെരഞ്ഞടുപ്പില്‍ സംസ്ഥാനത്ത് ഒന്നോ രണ്ടോ സീറ്റുകളില്‍ മാത്രമാണ് കടുത്ത മത്സരം നടക്കുന്നതെന്നാണ് അദ്ദേഹം വിലയിരുത്തുന്നത്. വലിയ മത്സരം നടക്കുന്ന രണ്ട് മണ്ഡലങ്ങളില്‍ നിന്ന് അവസാനം ലഭിച്ച വിവരങ്ങള്‍ മണ്ഡലം യുഡിഎഫ് നിലനിര്‍ത്തുമെന്നതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലപ്പുറത്ത് ഒരട്ടിമറിയുമുണ്ടാകുമെന്ന് ആരും വിശ്വസിക്കുന്നില്ല. വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കും. പൊന്നാനിയുടെ കാര്യത്തിലും വിജയം സുനിശ്ചിതമാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. യുഡിഎഫ് വിജയത്തെ എല്ലാ അഭിപ്രായ സര്‍വെകളും പറഞ്ഞത് തന്നെ സംഭവിക്കുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Exit mobile version