ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ ആക്രമണം; കാറും ബൈക്കും കത്തിനശിച്ചു

വാഹനങ്ങളില്‍ നിന്ന് അടുക്കളയിലേക്കു തീ പടര്‍ന്നാണ് വീട് ഭാഗികമായി തകര്‍ന്നത്. ഈ സമയം വീട്ടില്‍ രതീഷും ഭാര്യയും, അച്ഛനും അമ്മയും, സഹോദരിയുമാണ് ഉണ്ടായിരുന്നത്

കൊല്ലം: കൊല്ലം ചടയമംഗലത്ത് ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ ആക്രമണം. ചടയമംഗലം പോരേടത്തു രതീഷ് ഭവനില്‍ രതീഷിന്റെ വീടാണ് അഗ്നിക്കിരയാക്കിയത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. ആക്രമണത്തില്‍ വീടിന്റെ വീടിന്റെ മുന്‍ഭാഗം ഭാഗീകമായും തകര്‍ന്നു. വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറും, ബൈക്കും, സ്‌കൂട്ടിയും ഉള്‍പ്പെടെ കത്തിനശിച്ചു.

വാഹനങ്ങളില്‍ നിന്ന് അടുക്കളയിലേക്കു തീ പടര്‍ന്നാണ് വീട് ഭാഗികമായി തകര്‍ന്നത്. ഈ സമയം വീട്ടില്‍ രതീഷും ഭാര്യയും, അച്ഛനും അമ്മയും, സഹോദരിയുമാണ് ഉണ്ടായിരുന്നത്. നാട്ടുകാരെ വിളിച്ചുകൂട്ടി തീ അണക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായിരുന്നു ഫലം. വീട്ടിലെ വയറിംഗ് പൂര്‍ണമായും കത്തി നശിച്ചു. ഫയര്‍ ഫോഴ്സ് എത്തിയാണ് തീ അണച്ചത്. ഫോറന്‍സിക് വിഭാഗവും സയന്റിഫിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു. സ്ഥലത്തെ സിസിടിവികള്‍ ചടയമംഗലം പോലീസ് പരിശോധിച്ചു വരുകയാണ്.

Exit mobile version